പ്രകൃതി ചികിത്സ ആണ് തന്റെ കാൻസർ രോഗമുക്തിക്ക് കാരണമായതെന്ന് അടുത്തിടെ നടി സൊണാലി ബെന്ദ്രെ അവകാശപ്പെട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് വഴിവച്ചത്.
എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സൊണാലി. പ്രകൃതി ചികിത്സ തന്നെ ഇപ്പോഴും സഹായിക്കുന്നതായാണ് സോഷ്യൽ മീഡിയയിലെ പുതിയ പോസ്റ്റിൽ നടിയുടെ അവകാശവാദം.
താൻ നേരിടുന്ന വിമർശനങ്ങളെപ്പറ്റിയുള്ള ന്യൂസ് ആർട്ടിക്കിൾ പങ്കുവച്ചകൊണ്ടായിരുന്നു സൊണാലി ബെന്ദ്രയുടെ പുതിയ പോസ്റ്റ്.
"ഞാൻ ഒരിക്കലും ഒരു ഡോക്ടറാണെന്ന് അവകാശപ്പെട്ടിട്ടില്ല, പക്ഷേ തീർച്ചയായും ഒരു മുറിവൈദ്യനല്ല. ഞാൻ ഒരു കാൻസർ അതിജീവിതയാണ്. രോഗം കൊണ്ടുവരുന്ന ഭയം, വേദന, അനിശ്ചിതത്വം, പുനർനിർമ്മാണം എന്നിവയിലൂടെ ജീവിച്ച ഒരാൾ. ഞാൻ ഇതുവരെ പറഞ്ഞതെല്ലാം എന്റെ അനുഭവവും എന്റെ പഠനവുമാണ്. ഞാൻ ആവർത്തിച്ച് പറഞ്ഞതുപോലെ, രണ്ട് കാൻസറുകള്‍ ഒരുപോലെയാകില്ല. ചികിത്സാ രീതിയും ഒരുപോലെയല്ല.
സമഗ്രമായ ഗവേഷണത്തിനും മെഡിക്കൽ മാർഗനിർദ്ദേശത്തിനും ശേഷം ഞാൻ വ്യക്തിപരമായി പര്യവേക്ഷണം ചെയ്ത നിരവധി പ്രോട്ടോക്കോളുകളിൽ ഒന്ന് ഓട്ടോഫാഗി ആയിരുന്നു. അത് അന്ന് എനിക്ക് ഒരു മാറ്റമുണ്ടാക്കി, ഇന്നും അത് തുടരുന്നു...തുറന്ന, ആദരപൂർവമായ സംവാദമാണ് യഥാർഥത്തിൽ പ്രധാനം.
നാമെല്ലാവരും സമ്മതിക്കേണ്ടതില്ല, പക്ഷേ വ്യത്യസ്ത സമീപനങ്ങളിലേക്ക് ചായുന്നതിനാൽ നമ്മൾ പരസ്പരം തള്ളിക്കളയുന്നത് ഒഴിവാക്കണം. ഓരോ വ്യക്തിയും അവർക്ക് ശരിയും സുരക്ഷിതവും തോന്നുന്നത് തിരഞ്ഞെടുക്കണം. ഞാൻ എപ്പോഴും എന്റെ യാത്ര സത്യസന്ധതയോടും വിനയത്തോടും കൂടി പങ്കിടും. അതൊരിക്കലും പ്രിസ്ക്രിപ്ഷൻ ആയിട്ടായിരിക്കില്ല. മറിച്ച് ജീവിതാനുഭവങ്ങളായിട്ടായിരിക്കും," സൊണാലി ബെന്ദ്രെ കുറിച്ചു.
കഴിഞ്ഞ ആഴ്ച ആണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഓട്ടോഫാഗിയെക്കുറിച്ച് നടി പങ്കുവച്ചത്. 2018ൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ ഈ പഠനമാണ് തന്നെ സഹായിച്ചതെന്നും പ്രകൃതി ചികിത്സയാണ് ഓട്ടോഫാഗിയില്‍ എത്തിച്ചതെന്നുമായിരുന്നു പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
