ബോളിവുഡ് താരങ്ങളായ സൊനാഷി സിൻഹയും സഹീർ ഇഖ്‌ബാലും വിവാഹിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ആരാധകർ ഈ വാർത്ത ഏറെ സന്തോഷത്തോടെ ആണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛൻ ശത്രുഘ്‌നൻ സിൻഹ.
ഇത് സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് സൊനാക്ഷിയുടെ അച്ഛനും ബോളിവുഡിലെ മുൻ അഭിനേതാവുമായ ശത്രുഘ്‌നൻ സിൻഹ പ്രതികരിച്ചത്. മാദ്ധ്യമങ്ങൾ അറിഞ്ഞ കാര്യങ്ങൾ മാത്രമേ തനിക്കും അറിയൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
മകൾ വിവാഹിതയാകുന്നുണ്ടോ എന്നാണ് ചോദ്യമെങ്കിൽ തന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മറുപടി. മകൾ അറിയിക്കുമ്പോൾ താനും ഭാര്യയും ചടങ്ങിൽ പങ്കെടുക്കും. തങ്ങളുടെ അനുഗ്രഹം മകൾക്കൊപ്പമുണ്ടാകുമെന്നും ശത്രുഘ്‌നൻ സിൻഹ വ്യക്തമാക്കി. മകളുടെ തീരുമാനത്തിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. അവൾ തെറ്റായത് ഒന്നും ചെയ്യില്ല. ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അവകാശം സൊനാക്ഷിക്കുണ്ട്. മകളുടെ വിവാഹം എവിടെ നടന്നാലും ചടങ്ങുകൾക്ക് മുൻപിൽ താൻ ഉണ്ടാകുമെന്നും ശത്രുഘ്‌നൻ സിൻഹ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്