കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകർ ഇതുവരെ കരകയറിയിട്ടില്ല. സുധിയുടെ മരണ ശേഷം ഭാര്യ രേണുവും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ നിരവധി സന്നദ്ധ സംഘടനകൾ രംഗത്ത് വരികയും ഒരു വീട് വച്ച് നൽകുകയുമൊക്കെ ചെയ്തിരുന്നു.
സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു എന്ന രാഹുൽ. കൊല്ലത്തൊരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് രാഹുൽ ഇപ്പോൾ പഠിക്കുന്നത്. അതുകൊണ്ട് തന്നെ സുധിയുടെ വീട്ടിലാണ് രാഹുലുള്ളത്. സുധിയുടെ ഭാര്യ രേണു സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. രേണുവിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ രാഹുൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നാണ് കുറിപ്പിൽ രാഹുല്‍ പറയുന്നത്. സുധിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
"പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ..എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ....???", എന്നാണ് രാഹുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്