ആവേശം അതിര് കടന്നു! പ്രഭാസിന്റെ എൻട്രിക്ക് പടക്കം പൊട്ടിക്കൽ; തിയറ്ററിൽ തീപിടുത്തം

JANUARY 11, 2026, 3:42 AM

 പ്രഭാസ് ചിത്രം ദ് രാജാസാബിന്റെ പ്രദർശനത്തിനിടെ തിയറ്ററിൽ തീപിടുത്തം. പ്രഭാസ് ആരാധകരുടെ ആരാധന അതിരുകടന്നതാണ് തീപി‍ടുത്തത്തിന് കാരണമായത്. 

ആരതി ഉഴിയാനുള്ള താലവുമായിട്ടായിരുന്നു ആരാധകർ തിയറ്ററിലെത്തിയത്. ചിത്രത്തിലെ പ്രഭാസിന്റെ എൻട്രിക്കിടെ ചെറിയ പടക്കങ്ങളും ആരാധകർ പൊട്ടിച്ചു. ഇതോടെയാണ് തിയറ്ററിനുള്ളിൽ തീപിടുത്തമുണ്ടായത്.

ആരാധകർ തന്നെ ഇത് കെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌ക്രീനിന്റെ തൊട്ടുമുൻപിലാണ് തീപിടുത്തമുണ്ടായത്. ഭയന്നുപോയ പ്രേക്ഷകർ പലരും തിയറ്ററിനുള്ളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam