തനിക്ക് നേരിട്ട ദുരനുഭവം: മുൻപ് നടത്തിയ ചില പ്രസ്താവനകള്‍ക്ക് ഇപ്പോഴത്തെ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ല; പ്രതികരണവുമായി പ്രശസ്ത നടി 

AUGUST 20, 2024, 1:53 PM

തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ മുൻപ് നടത്തിയ ചില പ്രസ്താവനകള്‍ക്ക് ഇപ്പോഴത്തെ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി നടി മാളവിക ശ്രീനാഥ് രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ നടിയുടെ പഴയ അഭിമുഖ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണെന്നും പലരും മുഴുവൻ അഭിമുഖം കണ്ടിട്ടില്ലെന്നും ആണ് മാളവിക ഇൻസ്റ്റഗ്രാമില്‍ പങ്കുപച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

പത്ത് വർഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവച്ചതെന്നാണ് മാളവിക പറയുന്നത്. ഞാൻ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് ആ സംഭവം നടന്നത്. അതില്‍ പങ്കെടുത്തവർക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. അവർ പണം തട്ടാൻ വേണ്ടി നടത്തിയ ഒരു വ്യാജ ഓഡിഷനായിരുന്നു അതെന്നും മാളവിക തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

മാളവികയുടെ വാക്കുകളിലേക്ക്

ദയവായി വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്, പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല, യഥാർത്ഥ സംഭവത്തെക്കുറിച്ച്‌ അറിയുകയും ഇല്ല. 10 വർഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവെച്ചത്, ഞാൻ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ്. അതില്‍ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല, അവർ പണം നേടാൻ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷൻ നടത്തുക ആയിരുന്നു.

ഇപ്പോഴത്തെ പ്രശ്നനങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക, വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam