ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രംഗത്ത്. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എക്സിലൂടെയായിരുന്നു ആഷ്ലിയുടെ വെളിപ്പെടുത്തൽ.
31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്. “അഞ്ച് മാസം മുമ്പ്, ഞാൻ ഒരു പുതിയ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് കുഞ്ഞിന്റെ പിതാവാണ്,” എന്നാണ് ആഷ്‌ലി സെൻ്റ് ക്ലെയർ എക്സ് പോസ്റ്റിൽ കുറിച്ചത്.
"ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ മുമ്പ് ഇത് വെളിപ്പെടുത്തിയിട്ടില്ല, ഇത് പരിഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമായി” എന്നും എക്സ് പോസ്റ്റിൽ യുവതി പറയുന്നു.
മാധ്യമങ്ങൾ ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു. എന്നാൽ മസ്ക് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്