പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരൂപകനെ കൈകാര്യം ചെയ്യേണ്ടിവരും: നിരൂപകൻ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ 

MAY 14, 2024, 9:45 AM

കൊച്ചി: യുട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ രം​ഗത്ത്. മാരിവില്ലിൻ ഗോപുരങ്ങള്‍ എന്ന സിനിമയ്ക്കെതിരായ റിവ്യൂ ബോംബിംഗിലാണ് സിയാദ് കോക്കർ അശ്വന്തിനെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്.

സിനിമയില്‍ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു കോക്കിന്റെ റിവ്യു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് റിവ്യൂ വീഡിയോ അശ്വന്ത് കോക്ക് ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ഇതുകൊണ്ട് മതിയാകില്ലെന്നാണ് സിയാദ് കോക്കറിൻ്റെ നിലപാട്.

സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും, പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരൂപകനെ കൈകാര്യം ചെയ്യേണ്ടിവരുമെന്നും സിയാദ് കോക്കർ പ്രതികരിച്ചു.

vachakam
vachakam
vachakam

ആദ്യകാലങ്ങളിലുണ്ടായിരുന്ന നിരൂപകർക്ക് മാന്യത ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരക്കാരുടെ സ്ഥാനത്ത് മോശമായ രീതിയില്‍ അധിക്ഷേപിക്കുന്നവരാണ്.

ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ് വേണ്ടതെന്നും സിയാദ് കോക്കർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam