ചെന്നൈ: ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചു. UA 16+ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മുൻ നിശ്ചയിച്ച പ്രകാരം, ജനുവരി 10ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തും.
അതേസമയം രണ്ട് മണിക്കൂറും 42 മിനുട്ടും ആണ് സിനിമയുടെ ദൈർഘ്യം. 1960കളിലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സുധ കൊങ്കര 'പരാശക്തി' ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയന്റെ 25ാമത് ചിത്രമായ 'പരാശക്തി'യിൽ രവിമോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
