ശിവകാർത്തികേയൻ–വെങ്കട് പ്രഭു കൂട്ടുകെട്ടിൽ വമ്പൻ സയൻസ് ഫിക്ഷൻ ചിത്രം; താരത്തിന്റെ അമ്മ വേഷത്തിൽ രമ്യ നമ്പീശൻ 

FEBRUARY 20, 2026, 10:18 PM

തമിഴ് സിനിമയിൽ വീണ്ടും ശ്രദ്ധേയമായൊരു കൂട്ടുകെട്ട് ഒരുങ്ങുകയാണ്. ശിവ കാർത്തികേയൻ  നായകനായി, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയായി എത്തും. ചിത്രത്തിൽ പ്രധാന കഥാപാത്രമായി രമ്യ നമ്പീശനും അഭിനയിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശിവ കാർത്തികേയന്റെ അമ്മ വേഷത്തിലാണ് താരം എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

‘എസ്.കെ. 26’ എന്ന താത്കാലിക പേരിലാണ് ചിത്രം ഇപ്പോൾ അറിയപ്പെടുന്നത്. ഏകദേശം 160 കോടി രൂപ ബജറ്റിലാണ് സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ എന്റർടെയ്‌നർ നിർമ്മിക്കുന്നത്. വിപുലമായ വി.എഫ്.എക്സ് ഉപയോഗിക്കുന്ന ചിത്രം ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ പദ്ധതിയാകും എന്നതാണ് റിപ്പോർട്ടുകൾ. ഈ വർഷാവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

മുന്‍പ് ‘മാനനാട്’ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയനും വെങ്കട് പ്രഭുവും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ‘ഹീറോ’യിൽ ശിവകാർത്തികേയനും കല്യാണി പ്രിയദർശനും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

vachakam
vachakam
vachakam

ശിവകാർത്തികേയന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘പരാശക്തി’യാണ്. സുധ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീലീല ആണ് നായികയായി അഭിനയിച്ചത്. തെലുങ്ക് താരം ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രവുമായിരുന്നു അത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam