സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആദ്യം സൂര്യയെ നായകനാക്കി സുധ അന്നൗൻസ് ചെയ്ത സിനിമയായിരുന്നു ഇത്. സൂര്യയെ കൂടാതെ ദുൽഖർ സൽമാൻ, നസ്രിയ, വിജയ് വർമ്മ എന്നിവരായിരുന്നു ആദ്യത്തെ കാസ്റ്റിങ്ങിലെ പ്രധാന താരങ്ങൾ. എന്നാൽ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ഒടുവിൽ 'പുറനാനൂറ്' എന്ന സൂര്യ ഉപേക്ഷിച്ച ചിത്രം ശിവകാർത്തികേയൻ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ശിവകാർത്തികേയനും സുധ കൊങ്കരയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടിനായി ശിവകർത്തികേയനോട് താടി ട്രിം ചെയ്യുവാൻ സുധ കൊങ്കര ആവശ്യപ്പെട്ടു. പരുത്തിവീരൻ എന്ന സിനിമയിലെ കാർത്തിയുടെ ലുക്കിനോട് ശിവകാർത്തികേയന്റെ ലുക്കിന് സാമ്യതകളുണ്ട് എന്ന് സംവിധായിക പറഞ്ഞു. എന്നാൽ നിലവിലുള്ള താടി ലുക്ക് അതേപോലെ നിലനിർത്താന്‍ നേരത്തെ സുധ കൊങ്കര ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശിവകാർത്തികേയൻ ഒന്നും മിണ്ടാതെ ഷൂട്ടിങ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പിന്നീട് സംവിധായികയുടെ കോളുകൾക്കും സന്ദേശങ്ങൾക്കും താരം മറുപടി നൽകിയില്ലെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശിവകാർത്തികേയൻ സിനിമ ഉപേക്ഷിക്കുമോ എന്നാണ് ആരാധകർ ഒറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്