ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമൊത്ത് തന്റെ വിവാഹ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആര്യ തന്നെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
രജിസ്റ്റർ ഓഫീസിൽ വച്ച് ലളിതമായ വിവാഹച്ചടങ്ങാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേരാണ് ഇതിനകം തന്നെ ആര്യയ്ക്ക് വിവാഹമംഗള ആശംസകളുമായി എത്തിയിരിക്കുന്നത്.
സഖാവ് എന്ന കവിത പാടിയാണ് ആര്യ മലയാളികളുടെ ഹൃദയം കവർന്ന ഗായികയായി മാറിയത്. അവിടെ നിന്ന് സിനിമാ പിന്നണിയിലേക്കും, വിവിധ വേദികളിലേക്കും, വേറിട്ട പരീക്ഷണങ്ങളിലേക്കും ആര്യയുടെ സംഗീതം വളരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്