ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു.നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു.ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി. വേണുഗോപാൽ തന്നെയാണ് ഔദ്യോഗിക പേജിലൂടെ ആരാധകരെ അറിയിച്ചത്.
ജി.വേണുഗോപാലിന്റെ വാക്കുകൾ: ‘അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു.ഞങ്ങൾക്ക് ഒരു മകൾ കൂടി, ‘‘സ്നേഹ’’. കല്യാണ തിയതിയും മറ്റു കാര്യങ്ങളും വഴിയേ അറിയിക്കാം,ഇതേ ഇടത്തിലൂടെ.’ അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രങ്ങൾക്കൊപ്പമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്.
2011 മുതൽ ചലച്ചിത്ര പിന്നണിഗാനരംഗത്ത് സജീവമാണ് അരവിന്ദ്. സൺഡേ ഹോളിഡേ, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലെ അരവിന്ദിന്റെ ട്രാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്