കൊച്ചി: അനധികൃത വിലക്ക് തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. കരാർ ഒപ്പിട്ട 9 സിനിമകളില്‍നിന്ന് ഒരു സുപ്രഭാതത്തില്‍ ഇല്ലാതായത് ഇതിന്‍റെ ഭാഗമാകുമെന്നും അവർ പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന് താൻ കുറേ വർഷമായി പറയുന്നു. ഇതിനെതിരേ നമ്മള്‍ തന്നെ പോരാടണം. ഇക്കാര്യത്തില്‍ മറ്റാരും ഒപ്പമുണ്ടാകില്ലെന്നും ശ്വേത വ്യക്തമാക്കി.
പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും പറയും. നോ പറയേണ്ടിടത്ത് നോ പറയണം. അല്ലാത്തുകൊണ്ടുള്ള പ്രശ്നമാണ് ഇതൊക്കെയെന്നും അവർ കൂട്ടിച്ചേർത്തു.
പവർ ഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്. സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു കർശനമായ നിയമം വരണം. ഹേമാ കമ്മറ്റി റിപ്പോർട്ട് അഞ്ചുവർഷം വൈകിപ്പിച്ചെന്നും ശ്വേത പറഞ്ഞു.
‘‘എന്റെ അടുത്ത് മോശമായി പെരുമാറാൻ ആരും വന്നിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാം. പരാതി പറഞ്ഞാൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തത്. വനിതാ പ്രാതിനിധ്യമുള്ള എന്റെ സിനിമയെ ഒതുക്കാൻ ചിലർ ശ്രമിച്ചു’’- ശ്വേത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്