ശിഖര്‍ ധവാന്‍ വിവാഹിതനായി

FEBRUARY 21, 2026, 9:25 AM

 മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്.  

2025 മെയ് മാസത്തിലാണ് താന്‍ പ്രണയത്തിലാണെന്ന വിവരം ധവാന്‍ പരസ്യമാക്കിയത്. ജനുവരി 12ന് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവിട്ടിരുന്നു.

 ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫി വേളയില്‍ ദുബായില്‍ വെച്ചാണ് ഇരുവരും ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

vachakam
vachakam
vachakam

അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈന്‍ നിലവില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഡക്ട് കണ്‍സള്‍ട്ടന്റാണ്. അമേരിക്കന്‍ സാമ്പത്തിക സേവന കമ്പനിയായ നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സോഫി.

അയര്‍ലന്‍ഡിലെ ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്.  

View this post on Instagram

A post shared by Yuzvendra Chahal (@yuzi_chahal23)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam