മണവാളനെയും  ദശമൂലം ദാമുവിനെയും മലയാളിക്ക് സമ്മാനിച്ച ഷാഫി വിടവാങ്ങുമ്പോൾ...

JANUARY 25, 2025, 7:50 PM

ഒരു കോമഡി സിനിമ ചെയ്ത് പ്രേഷകരെ പൊട്ടിച്ചിരിപ്പാക്കാൻ അസാമാന്യ കഴിവ് തന്നെ വേണം! മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന സംവിധായകരായിരുന്നു സിദ്ദിഖും ലാലും. അവരുടെ ലക്ഷണമൊത്തെ തുടർച്ചക്കാരായിരുന്നു റാഫി മെക്കാർട്ടിനും ഷാഫിയും. 

സിദ്ദിഖ് ലാൽ, റാഫി മെക്കാർട്ടിൻ, രാജസേനൻ എന്നിവരുടെ അസിസ്റ്റൻറ് ആയിക്കൊണ്ടായിരുന്നു ഷാഫിയുടെ സിനിമാ പ്രവേശം.  2001 ൽ പുറത്തെത്തിയ വൺ മാൻ ഷോയിലൂടെ സംവിധായകനായി അദ്ദേഹം അരങ്ങേറി.

കരിയറിൽ ചെയ്യ 18 സിനിമകളിലും നർമ്മത്തിൻറെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. മിസ്റ്റർ പോഞ്ഞിക്കരയെയും (കല്യാണരാമൻ)   സ്രാങ്കിനെയും (മായാവി)   ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്)   മണവാളനെയുമൊന്നും (പുലിവാൽ കല്യാണം) മലയാളി  മറക്കില്ല.   നായകന്മാരേക്കാൾ  പ്രേക്ഷകർ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണുതാനും. 

vachakam
vachakam
vachakam

 തളരരുത് രാമൻകുട്ടീ എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി. ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.

സിനിമ ആസ്വദിക്കാനുള്ളതാവണമെന്ന പക്ഷമായിരുന്നു ഷാഫിക്ക്. എന്നാൽ നർമത്തിനിടയിലും കഥ വേണമെന്ന് വാശിപിടിച്ചു. പിറന്നതോ, എല്ലാത്തലമുറയും ആവർത്തിച്ചുകാണുന്ന കല്യാണരാമനും തൊമ്മനും മക്കളും മുതൽ ടു കൺട്രീസ് വരെയുള്ള സിനിമകൾ. ബെന്നി പി നായരമ്പലമായിരുന്നു സിനിമാ വഴിയിൽ തിരക്കഥയധികവും നൽകിയത്. ദിലീപാണ് മിക്ക സിനിമകളിലും നായകനായത്.

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തിരുന്നു ഷാഫി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam