ഗായകന്‍ ജസ്റ്റിൻ ബീബർ ഭാര്യ ഹെയ്‌ലി ബീബറിനെ  ഇൻസ്റ്റാഗ്രാമിൽ അണ്‍ഫോളോ ചെയ്തു; പിന്നാലെ വിശദീകരണവുമായി താരം 

JANUARY 22, 2025, 12:22 AM

ന്യൂയോര്‍ക്ക്:  ഗായകന്‍ ജസ്റ്റിൻ ബീബർ ഇൻസ്റ്റാഗ്രാമിൽ ഭാര്യ ഹെയ്‌ലി ബീബറിനെ അണ്‍ഫോളോ ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും പിരിയുകയാണോ എന്ന് പോലും ആരാധകർ സംശയിച്ചു.

എന്നാല്‍ ഭാര്യയെ അൺഫോളോ ചെയ്യുന്നത് താനല്ലെന്ന് അവകാശപ്പെട്ട് ജസ്റ്റിൻ ബീബർ  തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ആണ് ജസ്റ്റിന്‍ ബീബര്‍ വിശദീകരണം നല്‍കിയത്.  "ആരോ എന്‍റെ അക്കൗണ്ടിൽ കയറി എന്‍റെ ഭാര്യയെ അൺഫോളോ ചെയ്തു" എന്നാണ് ജസ്റ്റിൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ താരത്തിന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല.

2024 ഡിസംബറിൽ ഹെയ്‌ലി വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച വൈറൽ ടിക്‌ടോക്ക് റീപോസ്‌റ്റ് ചെയ്‌ത് ജസ്റ്റിനുമായുള്ള  ബന്ധത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ നൽകിയ വിശദീകരണം.

vachakam
vachakam
vachakam

2018-ൽ വിവാഹിതരായ ജസ്റ്റിന്‍ ബീബറും  ഹെയ്‌ലിയും കഴിഞ്ഞ വർഷം തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ആഗസ്റ്റ് 23 ന് കുട്ടിയുടെ കുഞ്ഞുപാദങ്ങള്‍ പങ്കുവച്ച് കുട്ടിയുടെ പേര് ജാക്ക് ബ്ലൂസി എന്നാണ് എന്ന് ജസ്റ്റിന്‍ പറഞ്ഞിരുന്നു.

അതേസമയം താരങ്ങളുടെ ബന്ധത്തില്‍ പ്രശ്നം നേരിടുന്നു എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇത്തരം  വിവാഹമോചന കിംവദന്തികള്‍ ദമ്പതികള്‍ കാര്യമാക്കാറില്ല എന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam