ഇന്ന് രാവിലെ തന്നെ പത്രങ്ങൾ എടുത്ത് വായിച്ച മലയാളികൾ വാർത്തയുടെ തലക്കെട്ട് കണ്ട് അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടി, പ്രമുഖ പത്രങ്ങളിൽ എല്ലാം തന്നെ ഒരേ തലക്കെട്ട്. "നോട്ടേ വിട, ഇനി ഡിജിറ്റൽ കറൻസി"എന്നാണ് വാർത്തയുടെ തലക്കെട്ട്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചപോലെ എല്ലാ നോട്ടുകളും നിരോധിക്കുമോ? എന്നായി പലരുടെയും ചിന്ത. ഇനി കയ്യിലിരിക്കുന്ന നോട്ടുകൾ എന്ത് ചെയ്യും മല്ലയ്യ!!!!
ഫെബ്രുവരി ഒന്ന് മുതൽ സമ്പൂർണ നോട്ട് നിരോധനം, ഇനി എല്ലാ പണമിടപാടും ഡിജിറ്റൽ ആയി മാത്രം എന്ന് വായിച്ചപ്പോൾ പലരും ഞെട്ടി.
റിസേർവ് ബാങ്കിന്റെ പുതിയ മേധാവി ആയ ഡോ. അരവിന്ദ് കുമാർ പ്രസ്‌താവിച്ചു എന്നാണ് വാർത്ത. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൂർണമായും നോട്ട് പിൻവലിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പെടും. ഫെബ്രുവരി 1 മുതൽ സമ്പൂർണ നോട്ട്‌നിരോധനം നിലവിൽ വരുമെങ്കിലും പണം കൈവശമുള്ളവർക്ക് നിശ്ചിത കാലയളവ് വരെ ബാങ്ക് വഴി പണം ഡിജിറ്റൽ കറൻസിയായി മാറ്റിയെടുക്കാനുള്ള അസരമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെന്നും വാർത്തയിൽ പറയുന്നു.
എന്നാൽ പ്രമുഖ ചാനലുകളിൽ എങ്ങും ഇങ്ങനെ ഒരു വാർത്തകണ്ടുമില്ല. ഒടുവിലാണ് സംഭവം വ്യക്തമായത്. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരള എന്ന പരിപാടിയുടെ പരസ്യമായിരുന്നു അത്. 2050ൽ കേരളത്തിലെ പത്രങ്ങളുടെ മുൻപേജ് എങ്ങിനെ ആയിരിക്കുമെന്ന സാങ്കൽപ്പിക വാർത്തകളായിരുന്നു ഒന്നാം പേജിൽ വന്നത്. ജെയിൻ സർവ്വകലാശാലയാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
കൊച്ചി ജെയിൻ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന്റെ പ്രചാരണാർത്ഥം സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളാണ് പത്രത്തിന്റെ മാർക്കറ്റിങ് ഫീച്ചറിൽ നൽകിയിരിക്കുന്നതെന്ന് ആദ്യ പേജിന്റെ മുകളിൽ ചെറുതായി കൊടുത്തിട്ടുണ്ട്.
ഇതാരും ശ്രദ്ധിച്ചുമില്ല. അതുകൊണ്ട് തന്നെ ആരും പേടിക്കേണ്ട, ഇതൊരു പരസ്യമാണേ!!!!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്