ഓസ്‌കാർ നോമിനേഷൻ ചടങ്ങ് ആദ്യം ജനുവരി 17ന് നിശ്ചയിച്ചിരുന്നെങ്കിലും ലോസ് ആഞ്ചലസ് കാട്ടുതീയുടെ പശ്ചാത്തലത്തിൽ ജനുവരി 19ലേക്ക് മാറ്റിയിരുന്നു. ഈ വർഷത്തെ ഓസ്‌കാർ നോമിനികളെ റേച്ചൽ സെന്നോട്ടും ബോവൻ യാങ്ങും പ്രഖ്യാപിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
നോമിനേഷനുകൾ വ്യാഴാഴ്ച അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിൻ്റെ സാമുവൽ ഗോൾഡ്‌വിൻ തിയേറ്ററിൽ പ്രഖ്യാപിക്കും എന്നാണ് പുറത്തു വരുന്ന വിവരം. ബെവർലി ഹിൽസിൻ്റെ ഐക്കണിക് വേദിയിൽ നിന്നും ഇരുവരും 24 വിഭാഗങ്ങളിലെയും നോമിനികളെ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വ്യാഴാഴ്ച ഓസ്‌കാർ ഡോട്ട് കോം, ഓസ്‌കാർസ് ഡോട്ട് ഓർഗ്, അക്കാദമിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ TikTok, Instagram, YouTube, Facebook എന്നിവയിലെ ആഗോള തത്സമയ സ്‌ട്രീം വഴിയും നോമിനികളെ പ്രഖ്യാപിക്കും. ചടങ്ങ് എബിസിയുടെ ഗുഡ് മോർണിംഗ് അമേരിക്കയിലും സംപ്രേക്ഷണം ചെയ്യും, കൂടാതെ എബിസി ന്യൂസ് ലൈവ്, ഡിസ്നി+, ഹുലു എന്നിവയിൽ സ്ട്രീമിംഗിനും ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്