മഞ്ജു വാര്യർ ചിത്രം ‘കയറ്റം’ സൗജന്യമായി ഓൺലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ

JANUARY 23, 2025, 5:44 AM

നടി മഞ്ജു വാര്യർ നായികയായി എത്തിയ ‘കയറ്റം’ എന്ന സിനിമ സൗജന്യമായി ഓൺലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്. ചിത്രം അപ്‌ലോഡ് ചെയ്ത വിഡിയോ ലിങ്കും സിനിമയുടെ ഫയൽ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കുമാണ് പുറത്തുവിട്ടത്. 

അതേസമയം ഈ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയൊരു നീക്കമെന്നാണ് സനൽകുമാർ ശശിധരൻ ആരോപിക്കുന്നത്. ഇതിനൊപ്പം മഞ്ജു വാര്യരുടെ ജീവൻ അപകടത്തിൽ ആണെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു.

മഞ്ജു വാര്യർ തന്നെ ആണ് ഈ ചിത്രം നിർമ്മിച്ചത്. ‘കയറ്റം’ പൂർണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. സിനിമയിലെ കാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. 

vachakam
vachakam
vachakam

അതേസമയം സമാനമായ കാരണങ്ങള്‍ ആരോപിച്ച് നേരത്തെ ടൊവിനോ നായകനായ ‘വഴക്ക്’ സംവിധായകൻ ഓൺലൈൻ ആയി റിലീസ് ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam