പ്രയാഗ്രാജ്: മഹാകുംഭ മേളയില്‍ മുന്‍ ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണിയെ കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വറായി ഉയര്‍ത്തും.
മംമ്ത കുല്‍ക്കര്‍ണിയെ കിന്നര്‍ അഖാഡയില്‍ ഔപചാരികമായി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടന്നുവരികയാണെന്ന് കിന്നര്‍ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ പറഞ്ഞു. യമൈ മംമ്താ നന്ദഗിരി എന്നാണ് താരത്തിന് നല്‍കിയിരിക്കുന്ന പേര്.
കഴിഞ്ഞ ഒന്നര വര്‍ഷമായി മംമ്ത കുല്‍ക്കര്‍ണി കിന്നര്‍ അഖാഡയുമായി ബന്ധപ്പെട്ടിരുന്നതായും ആചാര്യ പറഞ്ഞു. പ്രയാഗ്രാജിലെ സംഗം ഘാട്ടില്‍ മംമ്ത പിണ്ഡദാനം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
'ഇത് മഹാദേവന്റെയും മഹാ കാളിയുടെയും കല്‍പ്പനയായിരുന്നു. ഇത് എന്റെ ഗുരുവിന്റെ കല്‍പ്പനയുമാണ്. അവര്‍ ഈ ദിവസം തിരഞ്ഞെടുത്തു,' മംമ്ത കുല്‍ക്കര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മഹാകുംഭ മേളയില്‍ മുന്‍ ബോളിവുഡ് താരം കാവി വസ്ത്രം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
പുരാതനമായ ജുന അഖാഡയുമായി ബന്ധപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ സന്യാസിമാരുടെ സംഘമായ കിന്നര്‍ അഖാഡ, ടെന്റ് സിറ്റിയിലെ സെക്ടര്‍ 16 ല്‍ ആണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.
1990 കളിലെ ബോളിവുഡ് സൂപ്പര്‍ നായികയായിരുന്ന മംമ്ത കുല്‍ക്കര്‍ണി, കരണ്‍ അര്‍ജുന്‍, ബീസി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. 2000 കോടി രൂപയുടെ ലഹരി മരുന്ന് കേസില്‍ പെട്ടതോടെ ഇന്ത്യ വിട്ട മംമ്ത, കേസ് കോടതി തള്ളിയതോടെ കഴിഞ്ഞ വര്‍ഷമാണ് വിദേശവാസം അവസാനിപ്പിച്ച് മുംബൈയില്‍ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്