ഇക്കഴിഞ്ഞ ദിവസം ബിഗ് ബോസ് 18 ന്റെ ഗ്രാൻഡ് ഫിനാലെയിൽ സൽമാൻ ഖാനും അക്ഷയ് കുമാറും ഒന്നിച്ച് വേദിയിൽ എത്തുമെന്നായിരുന്നു പ്രചരണം.
ആരാധകർ കാത്തിരുന്നെങ്കിലും റിയാലിറ്റി ഷോയുടെ വേദിയിൽ രണ്ട് താരങ്ങളും ഒരുമിച്ച് എത്തിയില്ല. അക്ഷയ് വിശിഷ്ടാതിഥിയായി ഫിനാലെ എപ്പിസോഡിൽ എത്തേണ്ടതായിരുന്നു, എന്നാൽ അക്ഷയ് കുമാർ ഷൂട്ടിനായി എത്തിയിട്ടും സൽമാൻ ഖാൻ കൃത്യ സമയത്ത് എത്താത്തതിനാൽ അക്ഷയ് പരിപാടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.
ഫിനാലയിലെ സെഗ്‌മെന്റ് ഷൂട്ട് ചെയ്യുന്നതിന് ഉച്ചയ്ക്ക് 2:15 ന് ഷെഡ്യൂൾ ചെയ്ത സമയത്ത് ബിഗ് ബോസ് 18 സെറ്റിൽ അക്ഷയ് എത്തി. എന്നാൽ ഒരു മണിക്കൂറിലധികം കാത്തിരുന്നിട്ടും സൽമാൻ ഖാൻ എത്താതയതോടെ അക്ഷയ് സെറ്റ് വിടുകയായിരുന്നു. വൈകിട്ട് ആറരയോടെയാണ് സൽമാൻ സെറ്റിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ദേശീയ മാധ്യമങ്ങളിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അക്ഷയും സൽമാനും ഫോണിൽ സംസാരിക്കുകയും തമ്മിൽ ധാരണയായ ശേഷമാണ് അക്ഷയ് സെറ്റ് വിട്ടത് എന്നാണ് വിവരം. തൻറെ പുതിയ ചിത്രമായ സ്കൈ ഫോർസിൻറെ പ്രമോഷൻ പരിപാടിക്കാണ് അക്ഷയ് ബിഗ് ബോസ് ഫിനാലെയിൽ പങ്കെടുക്കാൻ എത്തിയത്. അതേ സമയം സ്കൈ ഫോർസിലെ മറ്റൊരു താരമായ വീർ പഹാരിയ ഫിനാലെ എപ്പിസോഡിൽ പങ്കെടുത്തു.
സ്കൈ ഫോർസ് പ്രമോഷനിടെ പിന്നീട് അക്ഷയ് കുമാർ സംഭവം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. "ഞാൻ മറ്റൊരു കാര്യം ഏറ്റിരുന്നു അതിന് പോകാൻ തന്നെ വൈകി. ഞാൻ സൽമാനുമായി സംസാരിച്ചിരുന്നു, അദ്ദേഹം വ്യക്തിപരമായ ചില കാര്യങ്ങളാലാണ് വൈകിയത് എന്ന് മനസിലായി. ഏകദേശം 40 മിനിറ്റ് വൈകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ എനിക്ക് ചില ഏറ്റ പരിപാടികൾ ഉണ്ടായിരുന്നതിനാൽ എനിക്ക് പോകേണ്ടിവന്നു." അക്ഷയ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്