പുഷ്പ 2 ദി റൂളിൻ്റെ നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌

JANUARY 21, 2025, 11:35 PM

അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂളിൻ്റെ നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌ നടന്നതായി റിപ്പോർട്ട്. പ്രൊഡ്യൂസർമാരായ മൈത്രി മൂവി മേക്കേഴ്സിന്റെ വസതികളിലാണ് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. പുഷ്പ 2 ദി റൂൾ കൂടാതെ, ജനത ഗാരേജ്, പുഷ്‌പ: ദി റൈസ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ മൈത്രി പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ചിട്ടുണ്ട്.

നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തിലാണ് റെയ്‌ഡ് നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. പുഷ്പ 2 പാൻ ഇന്ത്യൻ തലത്തിലും അന്താരാഷ്ട്ര മാർക്കറ്റിലുമായി 1800 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. രാം ചരണ്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ 400 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. 

അതുപോലെ തന്നെ തെലുങ്ക് തമിഴ് സിനിമ രംഗത്ത് വന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രൊഡ‍ക്ഷന്‍ ഹൗസുകളാണ് യർനേനി നാനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്‍റെ എസ്.വി ക്രിയേഷന്‍സും. അജിത്ത് കുമാര്‍ നായകനായി ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം തമിഴില്‍ മൈത്രി നിര്‍മ്മിക്കുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം റെയ്‌ഡിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയോ എന്ന ഇതുവരെ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam