ചെന്നൈ: 2025 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില്‍ തമിഴ് സൂപ്പര്‍താരം അജിത് കുമാറിന് പത്മഭൂഷൺ. തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ നന്ദി അറിയിച്ച് വൈകാരികമായ കുറിപ്പ് ആണ് അജിത്ത് കുമാര്‍ പങ്കുവച്ചത്.
പത്മ അവാർഡ് ലഭിച്ചതിൽ ഏറെ ആദരവും സന്തോഷവും ഉണ്ടെന്ന് അജിത്ത് പ്രതികരിച്ചു. ആ മഹത്തായ അംഗീകാരത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന നന്ദി വിനയപൂർവം അറിയിക്കുന്നു. നമ്മുടെ രാജ്യത്തോടുള്ള എന്റെ സംഭാവനകൾ അംഗീകരിക്കപ്പെട്ടത് ഞാൻ ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഈ അംഗീകാരം വ്യക്തിപരമായ എന്‍റെ മാത്രം ഉടമസ്ഥതയിലല്ല. ഇതിനു പിന്നിലെ അനേകരുടെ കഠിന പ്രയത്‌നവും അതിന്‍റെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകർക്കും, ചലച്ചിത്ര മേഖലയുടെ മുൻഗാമികൾക്കും, എന്റെ സുഹൃത്തുക്കൾക്കും, മറ്റെല്ലാവർക്കും എന്റെ നന്ദി. നിങ്ങളുടെ പ്രോത്സാഹനം, സഹകരണം, പിന്തുണ എന്നിവ എന്‍റെ യാത്രയിൽ സഹായകമായതോടൊപ്പം, എന്‍റെ മറ്റ് താൽപര്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകിയിരിക്കുന്നുവെന്നും അജിത്ത് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്