ചെന്നൈ: ആരാധകർ ഏറെ ഞെട്ടലോടെ ആണ് തൃഷ അഭിനയം നിർത്തുകയാണെന്ന വാർത്ത കേട്ടത്. അടുത്ത ദിവസങ്ങളിൽ ഈ വാർത്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത്. അഭിനയം അവസാനിപ്പിച്ച് തൃഷ നടന്‍ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു ഗോസിപ്പ്.
എന്നാല്‍ ഇപ്പോൾ ഈ ഗോസിപ്പ് തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍. തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ആണ് ഉമ കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
തൃഷ സിനിമയില്‍ തന്നെ തുടരും എന്നും ഉമ കൃഷ്ണന്‍ കൂട്ടിച്ചേർത്തു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്