ജെന്നിഫർ ലോപ്പസും 69 കാരനായ 'യെല്ലോസ്റ്റോൺ' നടൻ കെവിൻ കോസ്റ്റ്നറും പ്രണയത്തിൽ ആണെന്ന് ഏറെ നാളായി വാർത്തകൾ വന്നിരുന്നു. എന്നാൽ ജെന്നിഫർ ലോപ്പസ് തന്റെ പുതിയ ബന്ധത്തെ വെറുമൊരു പ്രണയം മാത്രമായി അല്ല തൻ്റെ മുൻ പങ്കാളി ബെൻ അഫ്ലെക്കിന് ഉള്ള ഒരു മറുപടി ആയി കൂടിയാണ് താരം കാണുന്നത് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കെവിൻ കോസ്റ്റ്നറുമായി താരം പ്രണയത്തിൽ ആണെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ലോപ്പസും കോസ്റ്റ്നറും ഒരു പരിപാടിയിൽ ഒരുമിച്ചു പങ്കെടുത്തിരുന്നു. മറ്റ് അതിഥികളുമായി ഇടപഴകുന്നുണ്ടെങ്കിലും അവർ ഏറെ നേരം ഒരുമിച്ചായിരുന്നു എന്നാണ് പാപ്പരാസികൾ കണ്ടെത്തിയത്. ഇരുവരും ചങ്ങാതികളെ പോലെ ആണ് പരിപാടിയിൽ ഉടനീളം കാണപ്പെട്ടത്.
"ജെന്നിഫറിന് കെവിൻ ഒരു മികച്ച പങ്കാളിയായിരിക്കും," എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജെനിഫർ ലോപ്പസിനെ സംബന്ധിച്ചിടത്തോളം കോസ്റ്റ്നറുടെ ഹോളിവുഡ് സ്വാധീനം മാത്രമല്ല അദ്ദേഹത്തിന്റെ പ്രായവും അവൾക്ക് ഒരു യുവത്വം നൽകുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.കാരണം താരത്തിന് അദ്ദേഹത്തേക്കാൾ ഏറെ പ്രായം കുറവാണ്.
അതേസമയം കോസ്റ്റ്നറെ സംബന്ധിച്ചിടത്തോളം ജെനിഫർ ലോപ്പസിനോടുള്ള ആകർഷണം ഏകപക്ഷീയമല്ല. ലോപ്പസിൻ്റെ സൗന്ദര്യവും കഴിവും 150 മില്യൺ ഡോളറിൻ്റെ ഗണ്യമായ ആസ്തിയും അവളെ ആകർഷകമായ പങ്കാളിയാക്കുന്നു എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
അതേസമയം ജെനിഫർ ലോപ്പസ് ജീവിതത്തിലെ തിരിച്ചടികളിൽ നിന്നും കരകയറുകയാണ്. 38 മില്യൺ ഡോളർ മൂല്യമുള്ള ചിത്രം ഫ്ലോപ്പായതും വിവാഹമോചനവും ഉൾപ്പെടെ നിരവധി തിരിച്ചടികളാണ് താരം നേരിട്ടത്. ഇതിന് പിന്നാലെ ജീവിതം തിരിച്ചു പിടിക്കുന്നതിനോടൊപ്പം ആണ് താരത്തിന്റെ പുതിയ പ്രണയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്