ബ്രാഡ് പിറ്റിന്റെ പേരിൽ എഐ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിന് പിന്നിൽ നൈജീരിയൻ തട്ടിപ്പുകാരെന്ന് കണ്ടെത്തി. ഫ്രഞ്ച് ബ്രോഡ്‌കാസ്റ്റർ 53 കാരിയായ ആനി എന്ന യുവതിയെ ആണ് തട്ടിപ്പുകാർ ഇരയാക്കിയത്. AI- സൃഷ്ടിച്ച ഫോട്ടോകൾ ഉപയോഗിച്ച് 61 കാരനായ ഹോളിവുഡ് താരം യുവതിയുമായി പ്രണയത്തിലാണെന്ന് ഇവർ തെറ്റിദ്ധരിപ്പിച്ചു. ഇതിന് പിന്നാലെ ഹോളിവുഡ് നടനെ സഹായിക്കുകയാണെന്ന് കരുതി യുവതി തന്റെ സമ്പാദ്യത്തിൽ നിന്നും വലിയ തുക നഷ്ട്ടപെടുത്തുകയായിരുന്നു.
ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും 8 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിവാഹമോചിതരായത്തിന് ശേഷം ആണ് പിറ്റിൻ്റെ അമ്മയായി നടിച്ചു ഒരാൾ ഇൻസ്റ്റാഗ്രാമിൽ തന്നെ ബന്ധപ്പെടുന്നത് എന്നാണ് ആനി പറയുന്നത്. മുൻ ഭാര്യ ആഞ്ജലീന ജോളിയുമായുള്ള വിവാഹമോചന നടപടികൾ കാരണം അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും, വൃക്ക ചികിത്സയ്ക്ക് പണം നൽകുന്നതിന് നടന് അടിയന്തിരമായി പണം ആവശ്യമാണെന്നും ആണ് യുവതിയോട് തട്ടിപ്പുകാർ അവകാശപ്പെട്ടത്. എ ഐ ഉപയോഗിച്ചു ഉണ്ടാക്കിയ ആശുപത്രി കിടക്കയിൽ കിടക്കുന്ന നടന്റെ ചിത്രങ്ങളും തട്ടിപ്പുകാർ യുവതിയെ കാണിച്ചിരുന്നു. തുടർന്ന് യുവതി ഇത് വിശ്വസിച്ചു പണം നൽകുകയായിരുന്നു.
830,000 യൂറോ (850,000 ഡോളർ) നഷ്ടമായെന്ന് ആനിൻ്റെ അഭിഭാഷക ലോറീൻ ഹന്ന പറഞ്ഞു. നിയമപരമായ നഷ്ടപരിഹാരം തേടാനും തന്നെ വഞ്ചിച്ച ഈ നൈജീരിയക്കാരെ പിടികൂടാനുമാണ് ഇപ്പോൾ ആൻ ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്