നടി തൃഷ സിനിമ വിടാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ കോളിവുഡിലെ വാർത്ത. തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്‍ ആണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇങ്ങനെ ഒരു കാര്യം പറഞ്ഞത്.
തൃഷ സിനിമയിൽ അഭിനയിച്ച് ബോറടിച്ചു പോയെന്നും, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ വിടുന്നു എന്നാണ് ആനന്ദന്‍ പറഞ്ഞത്. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നും ആനന്ദൻ പറഞ്ഞിരുന്നു.
അതേ സമയം തൃഷ തന്റെ സിനിമ വിടാനുള്ള തീരുമാനം അമ്മയോട് പറഞ്ഞപ്പോൾ, അമ്മ അതിന് സമ്മതിച്ചില്ലത്രേ. ഈ വിഷയം ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേക്ക് വഴിമാറിയെന്നും ആനന്ദന്‍ പറയുന്നു. എന്നാല്‍ തൃഷ സിനിമ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആനന്ദന്‍ പറയുന്നു.
ആനന്ദൻ ഒരു വ്യക്തി പറഞ്ഞതിനപ്പുറം ആധികാരകമായി ഒരു വ്യക്തതയും തൃഷയുമായി ബന്ധപ്പെട്ടവർ പറഞ്ഞിട്ടില്ല.
നായികയായി രണ്ടാം വരവില്‍ കത്തി നില്‍ക്കുന്ന താരമാണ് തൃഷ. ഒരു ഘട്ടത്തില്‍ വിവാഹം നിശ്ചയം കഴിഞ്ഞ് വരന്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ സമ്മതം നല്‍കില്ലെന്ന് പറഞ്ഞതിനാല്‍ ആ ബന്ധം ഉപേക്ഷിച്ചയാളാണ് തൃഷ എന്ന് പോലും കോളിവുഡില്‍ സംസാരമുണ്ടായിരുന്നു.
ഇപ്പോള്‍ അര ഡസൻ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്