ബോളിവുഡ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് ബച്ചൻ കുടുംബം. അതേപോലെ തന്നെ ഐശ്വര്യ റായിയ്ക്കും അഭിഷേക് ബച്ചനും നിരവധി ആരാധകരാണ്. ഇപ്പോൾ മകൾ ആരാധ്യയെ ഉദാഹരണമാക്കി പുതിയ തലമുറ വ്യത്യസ്തമാണെന്ന് പറയുകയാണ് അഭിഷേക് ബച്ചൻ.
പുതുതലമുറയിൽ പഴയതലമുറയുടേത് പോലെ ഹൈറാർക്കിയില്ലെന്നാണ് അഭിഷേക് പറയുന്നത്. തന്‍റെ തലമുറയിലുള്ളവരെ പോലെ മാതാപിതാക്കളുടെ നിർദേശങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരല്ല പുതിയ കുട്ടികൾ. അവർക്ക് തീരുമാനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ആവശ്യമാണെന്ന് അഭിഷേക് ബച്ചൻ പറയുന്നു.
ഇന്നത്തെ കുട്ടികൾ മാർഗനിർദേശത്തിന് പകരം മാതാപിതാക്കളിൽ നിന്ന് സ്നേഹവും വൈകാരിക പിന്തുണയുമാണ് തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധ്യയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്കറിയാമായിരുന്നു. കാരണം സഹോദരിയുടെ മക്കൾ വളരുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഇവരാരും ഒരിക്കലും പരുക്കരല്ലെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി. തന്റെ മാതാപിതാക്കളിൽ നിന്നും പഠിച്ചതും ഉൾക്കൊണ്ടതുമെല്ലാം അവർ പെരുമാറുന്ന രീതി കണ്ടാണെന്നും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നതായും അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്