ആസിഫ് അലിയുടെ കോഹിനൂർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായിക ആണ് അപര്‍ണ വിനോദ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അപർണ. വിവാഹം കഴിഞ്ഞ് 2 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ അപര്‍ണ വിനോദ്.
2023ലായിരുന്നു അപര്‍ണയുടെ വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജുവായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അപര്‍ണ വിനോദ് തന്റെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഫോളോവേഴ്‌സിനോടും. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടൊരു മാറ്റത്തിലൂടെ ഞാന്‍ കടന്നുപോകുന്ന വിവരം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകള്‍ക്ക് ശേഷം എന്റെ ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് ഒട്ടും എളുപ്പമുള്ള തീരുമാനമല്ല. എന്നാല്‍ എനിക്ക് വളരാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനമെന്ന് കരുതുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികമായി തളര്‍ത്തുകയും ചെയ്ത ഘട്ടമായിരുന്നു വിവാഹം. ആ അദ്ധ്യായം ഞാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി മുന്നോട്ട് പോവുകയാണ് ലക്ഷ്യം. ഈ സമയം എനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രതീക്ഷയോടെയും പോസിറ്റിവിറ്റിയോടെയും എന്തെന്ന് അറിയാത്ത മുന്നോട്ടുള്ള യാത്രയെ ഞാന്‍ ആശ്ലേഷിക്കുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്