വയനാട്: പഞ്ചാരക്കൊല്ലിയിൽ വീണ്ടും നരഭോജി കടുവയുടെ ആക്രമണം. കടുവയെ പിടികൂടാൻ ശ്രമിച്ച ദൗത്യ സംഘത്തിന് നേരെ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. താറാട്ട് ഭാഗത്ത് തിരച്ചിലിനിറങ്ങിയ മാനന്തവാടി ആർആർടി അംഗം ജയസൂര്യയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഉൾക്കാട്ടിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. താറാട്ട് ഭാഗത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്. മക്കിമല സ്വദേശിയാണ് ജയസൂര്യ. ഇയാളുടെ കൈയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ജയസൂര്യയെ കടുവ ആക്രമിച്ചപ്പോൾ ആർആർടി സംഘത്തിലെ ബാക്കിയുളളവർ കടുവയെ വെടിവച്ചെന്നും സൂചനയുണ്ട്. ഇന്ന് പുലർച്ചയോടെ എട്ട് പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. കടുവയാണ് ആർആർടി അംഗത്തെ ആക്രമിച്ചതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും സ്ഥിരീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്