മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയ്ക്ക് ആടിനെപ്പോലും പിടിക്കാൻ ശേഷിയില്ലാത്തവിധം പരുക്കേറ്റിരുന്നുവെന്ന് പ്രാഥമിക വിവരം.
കഴുത്തിൽ ആഴത്തിലുള്ള മുറിവ് പ്രത്യക്ഷത്തിൽ തന്നെ കാണാമായിരുന്നുവെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു.
ആർആർടി സംഘം പരിശോധിച്ചപ്പോൾ കോഴിമാലിന്യം പോലെ എന്തോ ആണ് കടുവ തിന്നുകൊണ്ടിരുന്നത്. അതിൽ നിന്നു തന്നെ കടുവ തീർത്തും അവശനാണെന്ന് മനസ്സിലായി.
ആടിനെയോ പശുവിനെയോ പിടിക്കാൻ സാധിക്കാത്തവിധം ക്ഷീണിതയായതുകൊണ്ടായിരിക്കാം മാലിന്യം തിന്നുന്ന നിലയിലേക്ക് എത്തിയത്. തുടർന്ന് ഇന്ന് പുലർച്ചെ മയക്കുവെടിവയ്ക്കാമെന്ന ഉദ്ദേശത്തോടെ സർവ സജ്ജീകരണങ്ങളുമായി സംഘം വനത്തിലേക്കു കയറി.
കടുവയുടെ കാൽപ്പാട് പരിശോധിച്ചു പോയപ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്. കഴുത്തിലെ മാരകമായ പരുക്ക് തന്നെയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണം പറയാൻ സാധിക്കൂ എന്നും മാർട്ടിൻ ലോവൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്