മാഡം തുസാഡ്സ് മ്യൂസിയത്തിൽ നടിയും ഗായികയുമായ സെലീന ഗോമസിൻ്റെ മെഴുക് രൂപം അനാച്ഛാദനം ചെയ്തു. ന്യൂയോർക്ക് സിറ്റി വാക്‌സ് മ്യൂസിയം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ശരിക്കും സെലീനയെന്ന് തോന്നിക്കുന്നതാണ് പ്രതിമ.
സെലീനയെ അച്ചിലിട്ട് വാർത്തപോലെ നിർമിച്ച മെഴുക് രൂപത്തെ സോഷ്യൽ മീഡിയ അഭിനന്ദിച്ചു. കറുപ്പും വെളുപ്പും ചെക്കർ ചെയ്ത ടു പീസ് വസ്ത്രമാണ് രൂപത്തിൽ നൽകിയിരിക്കുന്നത്.
വർക്ക് ഫ്രണ്ടിലേക്ക് വരുമ്പോൾ ഈ വർഷം താരത്തിന് തിരക്കേറിയ വർഷമാണ്. വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസ് സീക്വൽ സീരീസിൽ അഭിനയിച്ചുകൊണ്ട് സെലീന ഡിസ്നി ചാനലിലേക്ക് മടങ്ങിയെത്തി.
ഒൺലി മർഡേഴ്‌സ് ഇൻ ദി ബിൽഡിംഗിന് എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. തൻ്റെ സംഗീത ജീവിതത്തിലേക്ക് വരുമ്പോൾ, 2016 മുതൽ സെലീന പര്യടനം നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്