‘സലീമയ്ക്ക് ഓറൽ കാൻസറായിരുന്നു, അതിജീവിച്ചു; സാമ്പത്തിക പ്രതിസന്ധിയെന്ന് സീമ ജി. നായർ

MAY 12, 2026, 3:47 AM

നഖക്ഷതങ്ങൾ', 'ആരണ്യകം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി സലീമയുടെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ച് നടി സീമ ജി. നായർ. സലീമയ്ക്ക് ഓറൽ കാൻസർ (വായയിലെ അർബുദം) ആയിരുന്നുവെന്നും ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചുവെന്നും സീമ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ രോഗം ഭേദമായെങ്കിലും താരം ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സീമ വ്യക്തമാക്കി.

എൺപതുകളുടെ അവസാനം മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ തിളങ്ങിനിന്ന സലീമ ഏറെക്കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 'മഹായാനം' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം പിന്നീട് ചെന്നൈയിൽ വിശ്രമജീവിതത്തിലായിരുന്നു. സലീമയ്ക്ക് ഇപ്പോൾ അടിയന്തരമായി വേണ്ടത് സാമ്പത്തിക ഭദ്രതയാണെന്നും അതിനാൽ സിനിമയിലോ സീരിയലിലോ അവർക്ക് അനുയോജ്യമായ വേഷങ്ങൾ നൽകി സഹായിക്കണമെന്ന് സീമ സിനിമാ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീമ ഈ വിവരങ്ങൾ പുറത്തുവിട്ടത്. സലീമയുടെ മടങ്ങിവരവിനായി പ്രാർത്ഥിക്കുന്നതായും അവർക്ക് അർഹമായ പരിഗണന നൽകണമെന്നും സിനിമാ ആരാധകരും സോഷ്യൽ മീഡിയയും ഒന്നടങ്കം ആവശ്യപ്പെടുന്നു. മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയ നായികയുടെ ഈ അവസ്ഥ സിനിമാ ലോകത്തെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറെ നാളുകൾക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു.. മുൻ പരിചയമില്ല ,കണ്ടിട്ടുമില്ല, ചെന്നൈയിലേക്കുള്ള വരവിൽ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാൻ പറ്റിയിരുന്നില്ല, ഇന്നലെയാണ് ആദ്യമായി കണ്ടത്.. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല.. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ.

ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ.. ആ പാട്ടൊക്കെ ഓർമ്മ വരുന്നില്ലേ.. കുറച്ചു നാളുകൾക്കു മുന്നേ സലീമക്ക് ഓറൽ കാൻസർ വന്നു.. ഇപ്പോൾ ട്രീറ്റ്മെന്റിൽ അതെല്ലാം മാറി, ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്.. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓർമകളും ആണ്.. ഇവിടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടു… അവർക്കു അസുഖം ആണെന്നറിഞ്ഞപ്പോൾ കുറച്ചു പേരോട് ഞാൻ സഹായം ചോദിച്ചിരുന്നു.. തിരക്കുകൾ കൊണ്ടാവാം പലർക്കും സഹായിക്കാൻ കഴിഞ്ഞിരുന്നില്ല.. നടൻ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോൻ വിളിച്ചിരുന്നു, അങ്ങനെ ചിലർ മാത്രം..

vachakam
vachakam
vachakam

ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാർക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാൽ ആർക്കും ആരെയും അറിയില്ല.. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.. അവർ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോൾ അങ്ങനെ അല്ല.. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്, അവർക്കു വർക്കാണ് ഇപ്പോൾ വേണ്ടത്, അത് സിനിമയിലായാലും, സീരിയലിൽ ആയാലും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam