ഓപ്പൺഎഐയ്ക്കെതിരെ കേസിന് പോകാൻ നടി സ്കാർലറ്റ് ജോഹാൻസൺ. ചാറ്റ്‌ബോട്ടിന് ശബ്ദം നൽകാൻ വിസമ്മതിച്ചതിന് പിന്നാലെ തന്‍റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദം ചാറ്റ്‌ജിപിടിക്കായി ഓപ്പൺഎഐ ഉണ്ടാക്കിയെന്നാണ് നടി ആരോപിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് കമ്പനി 'സ്കൈ' എന്ന് വിളിക്കുന്ന ശബ്ദം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് നടി കമ്പനിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
"കഴിഞ്ഞ സെപ്തംബറിൽ, AI ചാറ്റ്ബോട്ടിൻ്റെ ശബ്ദമാകാൻ ആൾട്ട്മാൻ എന്നെ ക്ഷണിച്ചു, പക്ഷേ ഞാൻ ഓഫർ നിരസിച്ചു.റിലീസ് ചെയ്ത ഡെമോ കേട്ടപ്പോൾ, എന്‍റെ അടുത്ത സുഹൃത്തുക്കൾക്കും വാർത്താ ഔട്ട്‌ലെറ്റുകൾക്കും വ്യത്യാസം പറയാൻ കഴിയാത്തവിധം എന്‍റെ ശബ്ദത്തിന് സമാനമായ ഒരു ശബ്ദം മിസ്റ്റർ ആൾട്ട്മാൻ ഉണ്ടാക്കി എന്നതില്‍ ഞാന്‍ ഞെട്ടി എന്നാണ് സ്കാർലറ്റ് ജോഹാൻസൺ പറയുന്നത്.
അതേ സമയം ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തിങ്കളാഴ്ച റോയിട്ടേഴ്സിന് അയച്ച ഇമെയിൽ സ്കൈയുടെ ശബ്ദം സ്കാർലറ്റിന്‍റെ അനുകരണമല്ലെന്നും മറ്റൊരു പ്രൊഫഷണൽ നടിയുടേതാണെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്