'സനാതന ചൈതന്യം മുഖത്ത് മാത്രം പോര'; ലക്ഷ്മി പ്രിയയെ വീണ്ടും പരിഹസിച്ച് ഭാഗ്യലക്ഷ്മി

JULY 3, 2026, 1:39 AM

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. "ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എന്റെ സനാതന ചൈതന്യം കളയാൻ ഞാൻ ഒരുക്കമല്ല" എന്ന ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഉൾപ്പെടുത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ലക്ഷ്മി പ്രിയ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിൽ താൻ കൂടി അതിലേക്ക് ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.

"സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് നേരെ നാനാഭാഗത്തുനിന്നും ആവശ്യത്തിലധികം ആക്രമണം നടക്കുന്നുണ്ട് ലക്ഷ്മി പ്രിയ. ഇനി ഞാനും കൂടെ വേണോ? വേണ്ട... എനിക്കൊരു നിലവാരമില്ലേ, അത് ഞാൻ കളയില്ല. പക്ഷേ എന്താണ് ഈ സനാതന ചൈതന്യം? അത് മുഖത്ത് മാത്രം ഉണ്ടായാൽ പോര, മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം," എന്നാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.

vachakam
vachakam
vachakam

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ലക്ഷ്മി പ്രിയയെ വിമർശിച്ചും പരിഹസിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസവും ലക്ഷ്മി പ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലെ വിവാദങ്ങൾക്ക് കാരണക്കാരി ലക്ഷ്മി പ്രിയ തന്നെയാണെന്നും, ഒരു സ്ത്രീയെക്കുറിച്ച് മറ്റൊരു സ്ത്രീ പരസ്യമായി അപവാദങ്ങൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ വിമർശിച്ചിരുന്നു.

ഒരാളുടെ സ്വകാര്യജീവിതത്തെ ആസ്പദമാക്കി നടത്തുന്ന പരാമർശങ്ങൾ ഇന്നത്തെ സമൂഹത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കില്ലെന്നും, സ്ത്രീകളെ പഴയ കുലസ്ത്രീ സങ്കൽപ്പങ്ങളിലൂടെ വിലയിരുത്തുന്ന കാലം കഴിഞ്ഞുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആ പ്രതികരണത്തിനും സമൂഹമാധ്യമങ്ങളിൽ വ്യാപക പിന്തുണ ലഭിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam