'ഉറങ്ങുന്നത് 2 മണിക്കൂര്‍ മാത്രം, ബീഫും പന്നിയിറച്ചിയും കഴിക്കില്ല'; സല്‍മാന്‍ ഖാന്റെ ജീവിതശൈലി ഇങ്ങനെ!

FEBRUARY 10, 2025, 3:56 AM

ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ.  ഇന്ത്യൻ സിംഗിൾ സ്‌ക്രീനുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള നടന്മാരിൽ ഒരാൾ കൂടിയാണ്  സൽമാൻ.  ഇനിയും വിവാഹിതന്‍ അല്ലെങ്കിലും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യങ്ങളൊക്കെ നോക്കി സന്തോഷമായി ജീവിക്കുകയാണ്.

ഇപ്പോൾ, തന്റെ ജീവിതശൈലിയെക്കുറിച്ച് സൽമാൻ പങ്കുവെച്ച ഒരു കാര്യം ആരാധകരിൽ നിന്ന് പ്രത്യേക ശ്രദ്ധ നേടുകയാണ്. സൽമാൻ ഖാൻ തന്റെ ഉറക്കശീലത്തെ ക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ്. അനന്തരവൻ അർഹാൻ ഖാന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുക്കുന്നതിനിടെയാണ് സൽമാൻ ഖാൻ ഈ കാര്യങ്ങൾ പങ്കുവെച്ചത്.

"ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സാധാരണ ഞാന്‍ ഉറങ്ങാറ്. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് 7- 8 മണിക്കൂര്‍ ഞാന്‍ ഉറങ്ങാറ്. സിനിമാ ചിത്രീകരണത്തില്‍ ആയിരിക്കുമ്പോള്‍ ഇടയ്ക്ക് ഏതാനും മിനിറ്റ് സമയം ഒഴിവ്‌  കിട്ടുമ്പോള്‍ ഞാന്‍ ഉറങ്ങാറുണ്ട്", മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തപ്പോഴേ തനിക്ക് ഉറങ്ങാന്‍ സാധിക്കാറുള്ളൂവെന്നും സല്‍മാന്‍ പറയുന്നു.

vachakam
vachakam
vachakam

ചില സന്ദര്‍ഭങ്ങളില്‍ തനിക്ക് ശരിയായ ഉറക്കം ലഭിച്ചിട്ടുണ്ടെന്നും സല്‍മാന്‍ പറയുന്നു. ജയിലില്‍ ആയിരുന്ന സമയത്തും വിമാനയാത്രയ്ക്കിടയിലുമാണ് അത്. ആ സമയത്ത് മറ്റൊന്നും ചെയ്യാനില്ലെന്ന തോന്നലാണ് തനിക്ക് ഉണ്ടായിരുന്നതെന്നും താരം പറയുന്നു. 

മാത്രമല്ല നടന്റെ ഭക്ഷണരീതികള്‍ അറിയാനും പലര്‍ക്കും താല്പര്യമുണ്ട്. അങ്ങനെ 2017ല്‍ ഒരു അഭിമുഖത്തില്‍ നടന്‍ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കും, ഇനി ഒട്ടും കഴിക്കാത്തത് എന്തൊക്കെയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ' ബീഫും പന്നിയിറച്ചിയും' കഴിക്കില്ല എന്നായിരുന്നു നടന്‍ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam