ഷാരൂഖ് ഖാനെ നായകനാക്കി ജവാന്‍ എന്ന ഹിറ്റ് ചിത്രം ഒരുക്കിയതിന് പിന്നാലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് സൂപ്പര്‍ സ്റ്റാറുകളെ ഒന്നിച്ചു കൊണ്ടുവന്ന് അടുത്ത ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ് സംവിധായകന്‍ അറ്റ്‌ലി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബോളിവുഡിന്റെ സ്വന്തം സല്‍മാന്‍ ഖാനും തമിഴിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തുമാണ് അറ്റ്‌ലിക്കു വേണ്ടി ഒരുമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. സല്‍മാനും രജനികാന്തും അറ്റ്‌ലിയും തമ്മിലുള്ള കൂടിക്കാഴ്ച ജൂലൈയില്‍ ആണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
രജനികാന്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ചതു പോലെ നടന്നാല്‍ അറ്റ്‌ലിയുടെ അടുത്ത പാന്‍ ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്