സൈബർ അധിക്ഷേപം: മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പരാതി നൽകി നടി രേഖ രതീഷ്

FEBRUARY 17, 2026, 11:41 PM

 തനിക്കെതിരെ വന്ന സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സീരിയൽ നടി രേഖ രതീഷ്. 

 നടി വിവാഹം കഴിക്കുന്നുവെന്ന പേരിൽ അധിക്ഷേപ ക്യാപ്ഷനുകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി നൽകിയ പരാതി സൈബ‍ർ പൊലീസിന് കൈമാറി. 

vachakam
vachakam
vachakam

 നടിമാ‍ർ ഉൾപ്പെടെയുളളവരുടെ വ്യക്തിജീവിതം വിഷയമാക്കി അധിക്ഷേപ വീഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് രേഖ അഭിപ്രായപ്പെട്ടു. 

 കഴിഞ്ഞ ദിവസം സർക്കാരിനോട് സഹായം അഭ്യർഥിച്ച്   രേഖ രതീഷ് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തിയിരുന്നു. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും രേഖ വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് താരം തന്നെ നേരിട്ടെത്തി പരാതി നൽകിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam