ബോളിവുഡിലെ പ്രിയ താരമാണ് സെയ്ഫ് അലി ഖാൻ. പട്ടൗഡി രാജ കുടുംബത്തിലെ അംഗമാണ് സെയ്ഫ് അലി ഖാൻ. നടി അമൃത സിംഗാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാൻ എന്നീ രണ്ട് മക്കള്‍ ജനിച്ചു. 1991 ല്‍ വിവാഹിതരായ അമൃതയും സെയ്ഫും 2001 ല്‍ വേർപിരിഞ്ഞു. പിന്നീട് കരീന കപൂർ സെയ്ഫിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. തെെമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരാണ് കരീനയ്ക്കും സെയ്ഫിനും പിറന്ന മക്കള്‍.
കരീനയ്ക്കും മക്കള്‍ക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സെയ്ഫ് അലി ഖാൻ. ഇപ്പോഴിതാ നടനെക്കുറിച്ചുള്ള പുതിയൊരു അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചർച്ചയാകുന്നത്. സെയ്ഫ് അലി ഖാൻ പാപ്പരായെന്നും പണം കടം വാങ്ങിയാണ് ജീവിക്കുന്നതെന്നുമാണ് പുറത്തു വരുന്ന ഗോസിപ്പുകൾ. റെഡിറ്റിലാണ് ഇത്തരത്തിൽ ഒരു ഗോസിപ്പ് ആദ്യമായി വന്നത്.
സെയ്ഫ് അലി ഖാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നും കടം വാങ്ങിയാണ് ജീവിക്കുന്നത് എന്നും പുറത്തേക്ക് കാണുന്ന ആഡംബര ജീവിതമല്ല നടൻ നയിക്കുന്നത് എന്നുമാണ് റെഡിറ്റില്‍ വന്ന വാദം. ഇതേക്കുറിച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇത് സത്യമാകാനിടയില്ല എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
കാരണം നേരത്തെ പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും ഇവർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അഭ്യൂഹം വന്നിരുന്നു. എന്നാല്‍ ഇത് സത്യമായിരുന്നില്ല. എന്നാൽ അടുത്ത കാലത്തൊന്നും ഹിറ്റ് സിനിമകള്‍ സെയ്ഫ് അലി ഖാന് ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്