നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്‌ന ആൻ റോയിയും വിവാഹമോചിതരായി. അഞ്ച് വർഷത്തെ ദാമ്പത്യത്തിനുശേഷം ഔദ്യോഗികമായി വേർപിരിഞ്ഞുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ റോഷ്‌ന വ്യക്തമാക്കി. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം.
ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചു. മനോഹരമായ ഓർമകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുമ്പോൾ, നിങ്ങളുടെ പ്രാർഥനകളും സ്വകാര്യതയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
അതെ, രക്തബന്ധമാണ് എല്ലാത്തിനെക്കാൾ വലുത്. അതുകൊണ്ടാണ് ഞാൻ മാറിനിന്ന്, നിങ്ങൾക്കാവശ്യമുള്ള എല്ലാ ഇടവും നൽകിയത്. ഞാൻ സ്വതന്ത്രയാണ്, അവനും സ്വതന്ത്രനാണ്, എല്ലാവർക്കും സമാധാനം നേരുന്നു. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, പല രീതികളിലും ഞങ്ങൾ ഇപ്പോഴും അങ്ങനെയാണ്.
സെപ്റ്റംബർ 30 — എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന്, ഞാൻ മറ്റൊരു അവസാനത്തിന് സാക്ഷ്യം വഹിക്കുന്നു, മുന്നോട്ട് പോകുന്നു…നഷ്ടങ്ങളിൽ നിന്ന് നഷ്ടങ്ങളിലേക്ക്, ഞാൻ ഉയർത്തെഴുന്നേൽക്കാൻ തിരഞ്ഞെടുക്കുന്നു’. എന്നാണ് റോഷ്ന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്