'കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1'-ന്റെ വിജയാഘോഷങ്ങള്‍ക്കിടെ നടന്‍ ജയസൂര്യയെ സന്ദര്‍ശിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി.
'കാന്താര'യുടെ വിജയം ഋഷഭ് ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ചു. വിജയാഘോഷത്തിനായി ജയസൂര്യ കേക്ക് കരുതിയിരുന്നു. ഇത് മുറിച്ച് ഋഷഭുമായി പങ്കുവെച്ചു.
ഋഷഭ് വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
ജയസൂര്യയ്‌ക്കൊപ്പം മകളും ഭാര്യ സരിത ജയസൂര്യയും ഋഷഭിനെ സ്വീകരിക്കാനുണ്ടായിരുന്നു. കഴിഞ്ഞദിവസം 'കാന്താര എ ലെജന്‍ഡ്- ചാപ്റ്റര്‍ 1' കണ്ട ജയസൂര്യ, ഋഷഭ് ഷെട്ടിയേയും ചിത്രത്തേയും പ്രശംസിച്ചിരുന്നു. ഋഷഭ് ഇന്ത്യന്‍ സിനിമയ്ക്കുതന്നെ മുതല്‍ക്കൂട്ടാണെന്ന് ജയസൂര്യ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്