ദക്ഷിണേന്ത്യൻ സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം 2026 ഫെബ്രുവരി 26-ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. ഏറെക്കാലം പ്രണയവാർത്തകളോട് മൗനം പാലിച്ച രശ്മിക, ഒടുവിൽ വിവാഹവാർത്ത സ്ഥിരീകരിച്ചതായാണ് വിവരം.
ബോളിവുഡ് ഹംഗാമ നൽകിയ അഭിനന്ദന സന്ദേശത്തിന് "താങ്ക് യൂ" എന്ന് മറുപടി നൽകിയതോടെയാണ് താരം വിവാഹക്കാര്യം പരോക്ഷമായി സമ്മതിച്ചത്. ഉദയ്പൂരിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുക.
വിവാഹവാർത്ത കാട്ടുതീ പോലെ പടരുമ്പോൾ രശ്മികയുടെ ആദ്യകാല കാമുകനും കന്നഡ നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് പ്രമോദ് ഷെട്ടിയുടെ പ്രതികരണം ഇപ്പോൾ വൈറലായിരിക്കുകയാണ്. രശ്മികയുടെ വിവാഹത്തിന് തങ്ങൾക്ക് ക്ഷണമില്ലെന്ന് പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.
"എനിക്ക് ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല. അവർ ഞങ്ങളെ വിളിക്കില്ലെന്ന് ഉറപ്പാണ്, അതിൽ പുതുമയൊന്നുമില്ല. രക്ഷിത് ഷെട്ടിയുടെ കാര്യം പറയുകയാണെങ്കിൽ, ഇതിന്റെ പേരിൽ വിഷമിച്ചിരിക്കാൻ അദ്ദേഹം ചോക്ലേറ്റ് തിന്നു നടക്കുന്ന കൊച്ചു കുട്ടിയൊന്നുമല്ല," എന്നായിരുന്നു പ്രമോദിന്റെ പ്രതികരണം.
2016-ൽ കിറിക് പാർട്ടി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രശ്മികയും രക്ഷിതും പ്രണയത്തിലായത്. 2017 ജൂലൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം ഗംഭീരമായി നടന്നുവെങ്കിലും 2018 സെപ്റ്റംബറിൽ ആ ബന്ധം വേർപിരിഞ്ഞു. പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്ന് അന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായത്.
ഫെബ്രുവരി 26-ന് നടക്കുന്ന വിവാഹത്തിന് തെലുങ്ക്, ഹിന്ദി സിനിമാ മേഖലകളിൽ നിന്നുള്ളവർക്ക് ക്ഷണമില്ലെന്നാണ് സൂചന. തികച്ചും സ്വകാര്യമായ ചടങ്ങുകൾക്ക് ശേഷം ഹൈദരാബാദിലും മുംബൈയിലും വെച്ച് സിനിമാ സുഹൃത്തുക്കൾക്കായി വൻ റിസപ്ഷനുകൾ ഒരുക്കാൻ താരദമ്പതികൾക്ക് പദ്ധതിയുണ്ട്. വിവാഹത്തിനായി ഇരുവരും സിനിമകളിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

‘അയ്യപ്പനും കോശിയും’ നിർമ്മാണത്തിൽ സച്ചിയെ പറ്റിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്
വിരസതയും ഈഗോയും വില്ലനായി! വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
15-ാം വയസ്സിൽ അശ്ലീല സൈറ്റിൽ സ്വന്തം ചിത്രം; മനസ്സ് തുറന്ന് ജാൻവി കപൂർ,
കെ-പോപ്പിലൂടെ ഗ്ലാമർ അരങ്ങേറ്റം; അച്ഛന്റെയും അമ്മയുടെയും തനിപ്പകർപ്പായി ഷിലോ ജോളി, വീഡിയോ വൈറൽ!