ബോളിവുഡ് ആരാധകർ ഏറെ നാളായി കാത്തിരുന്ന മുഖമായിരുന്നു രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടേത്.
എന്നാൽ വലിയൊരു സർപ്രൈസ് എന്ന നിലയിൽ ക്രിസ്മസ് ദിനത്തിൽ റാഹ ക്യാമറയ്ക്ക് മുന്നിലെത്തി. വെള്ള നിറത്തിലുള്ള വസ്ത്രവും ചുവപ്പ് ഷൂസും ധരിച്ച് മാലാഖയെപ്പോലെ എത്തിയ റാഹയെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു.
ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ബോളിവുഡിൽ റാഹയെ ചുറ്റിപ്പറ്റി ചർച്ചകൾ നടന്നു.
രൺബീറിന്റെ അച്ഛൻ ഋഷി കപൂർ രഹയെ പോലെയാണെന്നാണ് മിക്കവരും പറയുന്നത്. കപൂർ കുടുംബത്തിലെ മിക്കവരുടെയും അതേ ഇളം നീലക്കണ്ണുകളാണ് രാഹയ്ക്കും ഉള്ളത്. എന്നാൽ കണ്ണുകൾ കപൂർ കുടുംബത്തിന്റേതാണെങ്കിൽ മുഖം ആലിയയുടേതാണെന്നാണ് മറ്റു ചിലർ പറയുന്നത്.
ബോളിവുഡിലെ ക്യൂട്ട് ജോഡികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. രൺബീറും ആലിയയും 2018 ലാണ് പ്രണയത്തിലായത്. തുടർന്ന് 2022 ഏപ്രിലിൽ അവർ വിവാഹിതരായി. 2022 നവംബറിലാണ് റാഹ ജനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്