തെലുങ്കിൽ വലിയ ആരാധകരുള്ള യുവതാരമാണ് രാം ചരൺ. രാം ചരൺ നായകനാകുന്ന ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറുകയാണ്. RRR ൻ്റെ വൻ വിജയത്തിന് ശേഷം താരത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്കിലെ മുതിർന്ന താരങ്ങളേക്കാൾ കൂടുതൽ പ്രതിഫലം രാം ചരണിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്
സംവിധായകൻ ബുച്ചി ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രാം ചരൺ ആണ് നായകനാകുന്നത്. ആർസി 16 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 120 കോടിയോളം രൂപയാണ് ആർസി 16ന് രാം ചരൺ വാങ്ങുന്നത്.
നേരത്തെ 100 കോടിയോളം രൂപയാണ് രാം ചരണിന് പ്രതിഫലം ലഭിച്ചത്. ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു.
രാം ചരണ്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിക്കുക. ശിവ് രാജ്‍കുമാര്‍ നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ജാൻവി കപൂറാണ് നായികയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്