ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറാണെന്ന് മുൻ പങ്കാളി റിതേഷ് സിംഗിന്റെ വെളിപ്പെടുത്തല്‍. രാഖി സാവന്ത് ഈ മാസം 14 മുതൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗർഭപാത്രത്തിൽ ട്യൂമർ ബാധിച്ച് ബുദ്ധിമുട്ടുകയാണെന്നും റിതേഷ് സിംഗ് പറഞ്ഞു.
ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന രാഖിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് റിതേഷ് സിംഗിൻ്റെ പ്രതികരണം.
രാഖിയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ . രോഗത്തെക്കുറിച്ച് രാഖി പറയുമ്ബോള്‍ ആളുകള്‍ അത് തമാശയായാണ് എടുക്കുക. എന്നാല്‍ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. രാഖിയുടെ അവസ്ഥ ഗുരുതരമാണ് എന്നും റിതേഷ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
എന്നാല്‍, രാഖിയുടെ അസുഖം ശുദ്ധ തട്ടിപ്പാണെന്നും ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള അടവാണെന്നും രണ്ടാം ഭർത്താവ് ആദില്‍ ഖാൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആദിലും രാഖിയും വേർപിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്