കൊച്ചി: ഇന്ത്യൻ സിനിമയിലെ രണ്ട് മഹാതാരങ്ങൾ രജനീകാന്തും കമൽ ഹാസനും വർഷങ്ങൾക്കിപ്പുറം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം യാഥാർഥ്യമാകുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ പ്രോജക്ടിന്റെ ‘കൂൾ റെട്രോ സ്വാഗ്’ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ജയിലർ, ഡോക്ടർ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ നെൽസൺ ആണ് ഈ മൾട്ടിസ്റ്റാർ ചിത്രം ഒരുക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് അനിരുദ്ധ് ആണ്. നെൽസൺ–അനിരുദ്ധ് കൂട്ടുകെട്ടിന്റെ പതിവ് ശൈലിയായ ഹാസ്യത്തിന്റെ സ്പർശത്തോടെയാണ് പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് റെഡ് ജിൻറ് മൂവീസ് ആണ്. ഛായാഗ്രഹണം രാജീവ് മേനോൻ നിർവഹിക്കുന്നു. എഡിറ്റിംഗ് ആർ. നിർമ്മലും, കലാസംവിധാനം ഡി.ആർ.കെ. കിരണും കൈകാര്യം ചെയ്യുന്നു.
ആദ്യഘട്ടത്തിൽ, സംവിധായകനായി ലോകേഷ് കനകരാജിന്റെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഏകദേശം ഒന്നര മാസം തിരക്കഥ വികസിപ്പിച്ചെങ്കിലും, ആക്ഷൻ പ്രമേയത്തിനുപകരം ലളിതവും രസകരവുമായ ഒരു എന്റർടെയ്‌നർ ആകണമെന്ന ഇരുതാരങ്ങളുടെയും ആഗ്രഹത്തെ തുടർന്ന് അദ്ദേഹം പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് നെൽസൺ ദിലീപ് കുമാർ ഈ വമ്പൻ പ്രോജക്ടിന്റെ സംവിധാനച്ചുമതല ഏറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

‘അയ്യപ്പനും കോശിയും’ നിർമ്മാണത്തിൽ സച്ചിയെ പറ്റിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്
വിരസതയും ഈഗോയും വില്ലനായി! വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
15-ാം വയസ്സിൽ അശ്ലീല സൈറ്റിൽ സ്വന്തം ചിത്രം; മനസ്സ് തുറന്ന് ജാൻവി കപൂർ,
കെ-പോപ്പിലൂടെ ഗ്ലാമർ അരങ്ങേറ്റം; അച്ഛന്റെയും അമ്മയുടെയും തനിപ്പകർപ്പായി ഷിലോ ജോളി, വീഡിയോ വൈറൽ!