ഹാരിയും ചാള്‍സ് രാജകുമാരനും കണ്ടുമുട്ടുന്നത് കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് കാമിലയ്ക്ക് അത്ര താല്‍പര്യം പോരെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടി. ഹാരി രാജകുമാരന്റെ യുകെ സന്ദര്‍ശന വേളയില്‍ കാന്‍സര്‍ ചികിത്സയ്ക്കിടയിലുള്ള ചാള്‍സിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കാമില രാജ്ഞി തന്റെ ഭര്‍ത്താവ് ചാള്‍സ് രാജാവിനോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. വേര്‍പിരിഞ്ഞ അച്ഛനും മകനും തമ്മിലുള്ള പുനഃസമാഗമം രാജാവിനെ ഗുരുതരമായി ബാധിക്കുമെന്ന് രാജ്ഞി ആശങ്കാകുലയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വെല്‍ചൈല്‍ഡ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹാരി രാജകുമാരന്‍ ലണ്ടനിലെത്തുന്ന അതേ സമയത്താണ് ചാള്‍സ് രാജാവും സ്‌കോട്ട്‌ലന്‍ഡില്‍ എത്തുക. എന്നാല്‍ ഇരുവരുടേയും കൂടിക്കാഴ്ച സംബന്ധിച്ച് ഇരുവശത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഹാരിയെ ക്ഷണിച്ചാല്‍ സ്‌കോട്ട്ലന്‍ഡില്‍ ഒരു മുഖാമുഖം സാധ്യമാകുമെന്ന് അകത്തുള്ളവര്‍ തന്നെ അഭിപ്രായപ്പെടുന്നുവെന്നാണ് വിവരം. എന്നിരുന്നാലും, അച്ഛനും മകനും ഒത്തുചേരാനുള്ള ഏതൊരു പദ്ധതിക്കും തടയിടാന്‍ കാമില ഉറച്ചുനില്‍ക്കുന്നതായാണ് പല കോണുകളില്‍ നിന്നും വ്യക്തമാകുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്