ഗൃഹപ്രവേശത്തിന്റെ സന്തോഷം പങ്കുവെച്ച് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആണ് ആരാധകരുമായി ചിത്രങ്ങൾ പങ്കുവെച്ചത്. ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങിന്റെ ചിത്രങ്ങളും കുടുംബചിത്രവും പൂർണിമ പോസ്റ്റ് ചെയ്തിട്ടുണ്ട്.
താരം പങ്കുവച്ച ചിത്രത്തില്‍ പൂർണിമയേയും ഭർത്താവും നടനുമായ ഇന്ദ്രജിത്തിനേയും മക്കളായ പ്രാർഥനയേയും നക്ഷത്രയേയും കാണാം. ഇന്ദ്രജിത്ത് മുണ്ടും ഷർട്ടും പൂർണിമയും പ്രാർഥനയും സാരിയും നക്ഷത്ര ദാവണിയുമാണ് ചടങ്ങിൽ ധരിച്ചിരിക്കുന്നത്.
'പുതിയ തുടക്കത്തിലേക്ക്' എന്ന ക്യാപ്ഷനും ചിത്രത്തിന് താരം നല്‍കിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വീട് നിർമാണത്തിനിടെയെടുത്ത വീഡിയോ ഇൻസ്റ്റഗ്രാമില്‍ പൂർണിമ പോസ്റ്റ് ചെയ്തിരുന്നു. അന്ന് പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. 'സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം' എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേർത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്