തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഇത് രണ്ടാം തവണയാണ് പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ശ്രീവരാജ് അറസ്റ്റിലാകുന്നത്. നേരത്തെ അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നടി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
2021 ലായിരുന്നു ആദ്യ പരാതിയിൽ ഭാഗ്യരാജ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങൾ ആയിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നത്. ഈ കേസിൽ അറസ്റ്റിലായ ഭാഗ്യരാജ് മൂന്ന് മാസത്തോളമാണ് റിമാൻഡിൽ കഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്