പ്രമുഖ വ്യവസായി എം.എ. യൂസഫലിയെ സന്ദർശിച്ചു സൂപ്പർ താരം രജനികാന്ത്

MAY 21, 2024, 10:21 PM

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ സന്ദർശിച്ചു സൂപ്പർ താരം രജനികാന്ത്. യൂസഫലിയുടെ വസതിയിലെത്തി ആണ് താരം അദ്ദേഹത്തെ കണ്ടത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത് അതിഥിയായെത്തിയത്. 

വീടിനോടൊപ്പം യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദർശിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോള്‍സ് റോയ്സില്‍ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. 

vachakam
vachakam
vachakam

യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. രജനിയുടേയും യൂസഫലിയുടേയും കാർ യാത്രയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam